Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : African Snails

Ernakulam

ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചി​നെ​തി​രെ പ്ര​തി​രോ​ധവു​മാ​യി പ​ഞ്ചാ​യ​ത്തും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും

മൂ​വാ​റ്റു​പു​ഴ: പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്ന്, ര​ണ്ട്, നാ​ല്, 12, 14 വാ​ര്‍​ഡു​ക​ളി​ലാ​യി അ​തി​വേ​ഗം പെ​രു​കി​യ ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തും, ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും ചേ​ര്‍​ന്ന് ര​ണ്ടാം ഘ​ട്ട പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഒ​ച്ച് ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി ഉ​പ്പ്, ച​ണ​ച്ചാ​ക്ക്, കാ​ബേ​ജ് ഇ​ല​ക​ള്‍, ബ​ക്ക​റ്റ്, ഒ​ച്ചി​നെ ന​ശി​പ്പി​ക്കാ​നു​ള്ള പെ​ല്ല​റ്റ്, ഗ്ലൗ​സി​ന് പ​ക​ര​മാ​യി ഒ​ച്ചി​നെ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പി​വി​സി പൈ​പ്പ് ട്രാ​പ്പ് എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല ബാ​ബു നി​ര്‍​വ​ഹി​ച്ചു. ജ​ന​കീ​യ കൂ​ട്ടാ​യ്മ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം ജി​നു സി. ​ചാ​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് എം. ​ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു​മോ​ന്‍ ഫി​ലി​പ്പ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ അ​ന്‍​സു പൗ​ലോ​സ്, ജോ​മോ​ള്‍ ജോ​യി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​സി. രാ​ജ​ന്‍ മാ​രി​യി​ല്‍, റീ​ജ മോ​ള്‍ ജോ​ബി, ഗ്രാ​മ​ദീ​പം ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ല്‍​ദോ​സ് ത​മ്പി, അ​ക്ഷ​ര ക്ല​ബ് സെ​ക്ര​ട്ട​റി എ​സ്. നി​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up